Post Header (woking) vadesheri

ചാവക്കാട് കവർച്ചാക്കേസ് പ്രതികൾ കർണാടകയിൽ പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : കല്ലുബ്ലാങ്ങാട്ട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കർണാടക സ്വദേശികളായ പ്രസാദ്, ഫയാസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ മാണ്ഡ്യ പൊലീസാണ് ഇരുവരെയും പിടികൂടിയത്.

Poonthanam
Rugmani 700-200

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചാവക്കാട്ട് കവർച്ച നടത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. ഈ വിവരം മാണ്ഡ്യ പൊലീസ് ചാവക്കാട് പൊലീസിനെ അറിയിച്ചതിനെ തുടർന്ന്, ചാവക്കാട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Vasudev Inn


ഇക്കഴിഞ്ഞ ജൂലൈ 12നാണ് കല്ലുബ്ലാങ്ങാട് പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിൽ കവർച്ച നടന്നത്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കൾ അഞ്ചര പവൻ സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. അബ്ദുൽ കരീമും കുടുംബവും തൃശൂരിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച നടന്നത്.