Post Header (woking) vadesheri

ദേവസ്വത്തിന്റെ ക്ഷണം സ്വീകരിച്ചെ ത്തിയവർക്ക് പോലീസിന്റെ സമ്മാനം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ക്ഷണിച്ചു വരുത്തിയവർക്ക് ടെംപിൾ പോലീസിന്റെ വക കൈ നിറയെ സമ്മാനം , ദേവസ്വം മന്ത്രി കെ മുരളീധരൻ പങ്കെടുത്ത രണ്ടു ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് പോലീസ് സമ്മാനം നൽകിയത് . ഗുരുവായൂരപ്പൻ ആഡിറ്റോറിയതിന്റെ ഉത്ഘാടനത്തിലും അതിനു ശേഷം നടത്തിയ ആന വരയിലും പങ്കെടുക്കാനെത്തിയവർ എത്തിയ ഇരു ചക്ര വാഹനങ്ങൾ ഗുരുവായൂർ ദേവസ്വത്തിന്റെ സ്വന്തം സ്ഥലമായ തെക്കേ നട ഇന്നർ റോഡിൽ പാർക്ക് ചെയ്തിരുന്നു , ഈ വാഹന ങ്ങൾക്ക് എല്ലാം പെറ്റി ചാർജ് ചെയ്ത് പോലീസ് തങ്ങളുടെ ആത്മാർത്ഥത കാണിച്ചു .

ദേവസ്വം റോഡിൽ യാതൊരു വിധ തെരുവ് കച്ചവടവും അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിൽ നിൽക്കുമ്പോഴാണ് അതിനെതിരെ നടപടി എടുക്കാതെ ക്ഷേത്ര ആവശ്യങ്ങൾക്കായി എത്തുന്നവരെ പോലീസ് ദ്രോഹിക്കുന്നത് .ക്ഷേത്രത്തിൽ വരുന്നവർ ദേവസ്വം റോഡിൽ അല്ലാതെ എവിടെയാണ് ഇരു ചക്ര വാഹനങ്ങൾ പാർക്ക് നിര്ത്തേണ്ടത് എന്നാണ് ഭക്തർ ചോദിക്കുന്നത് .

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഖജനാവ് നിറക്കാൻ വേണ്ടിയാണു പോലീസ് കാമറയുമായി ഇ റങ്ങി ഭക്തരുടെ മേൽ കുതിര കയറിയിരുന്നത് , പുതിയ സർക്കാർ വന്നിട്ടും പോലീസിന്റെ മനോഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ഭക്‌തർ ആരോപിക്കുന്നത് . ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികളും ഭക്തരും . ക്രിമിനൽ മനസുള്ളവർ അധികാരത്തിൽ തുടരുമ്പോൾ അതിന്റെ പാപ ഭാരം അനുഭവിക്കേണ്ടത് ഗുരുവായൂരി ലെത്തുന്ന ഭക്തരാണ്