Post Header (woking) vadesheri

‘ആനവര’ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിൽ കുട്ടികളുടെ ഭാവനയിൽ വിടർന്നത് രണ്ടായിരത്തോളം ആന ചിത്രങ്ങൾ. വരയിൽ വിരിഞ്ഞ കരിവീരൻമാർ ഭക്തസഹസ്രങ്ങൾക്ക് കാഴ്ചയുടെ ആനന്ദമായി. ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമിയും ചേര്‍ന്ന് നടത്തിയ നാലാമത് ആനവര’ വേറിട്ട രചനാ ഉത്സവമായി.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കുട്ടികളാണ് ‘ആന വര ചിത്രരചനയിൽ പങ്കെടുത്തത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ചിത്രകാരന്‍മാരായ 13 പേരുടെ തത്സമ ആന വര’യും പരിപാടിക്ക് പൂർണതയേകി.

പുതുതായി ഭക്തർക്ക് സമർപ്പിച്ച ‘ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലെ ആദ്യ പരിപാടിയായി ‘ആനവര’പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തിയ ചടങ്ങ് ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
തന്റെ പിതാവ് കെ.കരുണാകരന്‍ ചിത്രകാരനായിരുന്നുവെന്നും പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ട്രാക്ക് മാറിയതെന്നും മുരളീധരന്‍ പറഞ്ഞു. പിതൃ സ്മരണയില്‍ ഒരു ചിത്രം വരയ്ക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പിന്‍മാറിയില്ല. ‘ലൈവ് വര’യില്‍ ഒരാനയുടെ കണ്ണു വരച്ച് മന്ത്രി ആനവര ചിത്രരചനക്കാരുടെ ആവേശത്തിനോട് ചേര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ . എ.വി.ഗോപിനാഥ് അധ്യക്ഷനായി.

എം.വി.ശ്രേയാംസ്‌കുമാര്‍ . ജില്ലാ കളക്ടര്‍ .ശിഖ സുരേന്ദ്രന്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ . സുനിത അരവിന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
.ജയരാജ് വാര്യര്‍, .എം.കെ.കൃഷ്ണകുമാര്‍, പുറനാട്ടുകര ശ്രീരാമ കൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ,ദേവസ്വം ഭരണസമിതിയംഗങ്ങളായ .സി.മനോജ്, .മനോജ് ബി.നായര്‍, .കെ.എസ്.ബാലഗോപാലന്‍, .എം.യു.ഷിനിജ,കൗണ്‍സിലര്‍ . ശോഭ ഹരിനാരായണന്‍, എന്നിവര്‍ സന്നിഹിതരായി

First Paragraph Jitesh panikar (working)

ആനവര ചിത്രരചനാ മത്സരത്തിനെത്തിയ കുട്ടിച്ചിത്രകാരന്‍മാരെ ദേവസ്വം കൊമ്പന്‍ ജൂനിയര്‍ വിഷ്ണു തുമ്പികൈ ഉയര്‍ത്തി. അഭിവാദ്യമേകിയത് കൗതുകക്കാഴ്ചയായി. ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിന് പുറമെ തൊട്ടടുത്ത നടപന്തലിലും കുട്ടികള്‍ക്ക് വരയ്ക്കാന്‍ സൗകര്യമൊരുക്കി.