Post Header (woking) vadesheri

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല , ധനകാര്യ സ്ഥാപനത്തിന്റെ എം ഡി ക്ക് അറസ്റ്റ് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധി പ്രകാരം വീട്ടമ്മക്ക് നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാങ്ങാട്ടുകര സ്വദേശിനി ആറ്റുപുറത്തു് വീട്ടിൽ വസന്തലക്ഷ്മി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബ്ലൂ ഹെഡ്ജ് ഫിനാൻസ് എൻ്റ് ഗോൾഡ് ലോണിനെ പ്രതിനിധീകരിച്ച് മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്.

വസന്തലക്ഷ്മി നിക്ഷേപ സംഖ്യ തിരിച്ചു ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കേണ്ടതുണ്ടായിരുന്നു. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃ നിയമ പ്രകാരം എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് വസന്തലക്ഷ്മി ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

First Paragraph Jitesh panikar (working)

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും 10,000 രുപ വരെ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.