കുന്നംകുളത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം.

Above Post Pazhidam (working)

കുന്നംകുളം: കാണിപയ്യൂരിൽ മൂന്ന് കാറുകൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടമുണ്ടായി. . അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും മൂന്ന് വാഹനങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്.

Poonthanam
Rugmani 700-200

ടാക്സി കാറിന് പുറകിൽ വരികയായിരുന്ന എക്സ്പ്രസോ കാർ പെട്ടെന്നുള്ള ബ്രേക്കിനെ തുടർന്ന് ടാക്സി കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ പുറകിൽ വന്നിരുന്ന ഇലക്ട്രിക് കാർ എക്സ്പ്രസ്സോ കാറിന്റെ പുറകിലേക്കും ഇടിച്ചു കയറി.
അപകടത്തെ തുടർന്ന് ഈ മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു.

Vasudev Inn