
ബസ് സ്റ്റാൻഡ് നിർമാണം നിലച്ചു, ചങ്ങല തീർത്ത് കോൺഗ്രസ്.

ഗുരുവായൂർ : നഗര സഭ ബസ്സ് സ്റ്റാൻഡ് നിർമ്മാണവുമായി അധികാരികൾ പുലർത്തുന്ന നിക്ഷേധാത്മ നിലപാടുകൾക്കെതിരായി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേ ധചങ്ങലതീർത്തു. നൂറു കണക്കിന് പേർ അണിച്ചേർന്ന മനുഷ്യചങ്ങല കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉൽഘാടനം ചെയ്തു.എന്നും ഒന്നാണ് എന്ന് പറയപ്പെടുന്നവർ തന്നെ അനുദിനം തങ്ങൾ പൂജ്യമാണെന്ന് തെളിയിയ്ക്കുകയാണെന്ന് സി.സി. ശ്രീകുമാർ അഭിപ്രായപ്പെട്ടു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു
ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,ഡിസിസി നിർവ്വാഹക സമിതി അംഗം ഒ.കെ.ആർ മണികണ്ഠൻ,നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്,തൈക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബി.വി.ജോയ്,കെ.പി.എ റഷീദ്,ജോയ് ചെറിയാൻ,കെ.പി ഉദയൻ, ബാലൻ വാറണാട്ട്, എം.എഫ്. ജോയ് മാസ്റ്റർ,ശശി വാർണാട്ട് എന്നിവർ സംസാരിച്ചു.
നേതാക്കളായ ലാസർ മാസ്റ്റർ,വി.എസ്.നവനീത്,മോഹൻദാസ് ചേലനാട്,ബി.മോഹൻകുമാർ, റജീന അസീസ്,സ്റ്റീഫൻ ജോസ് ഷൈലജ ദേവൻ,മേഴ്‌സി ജോയ്,ഗോപി മനയത്ത്,ഹരി.എം.വാര്യർ,പ്രതീഷ് ഓടാട്ട്,സന്തോഷ് നാരങ്ങത്ത് പറമ്പ്, രജിത.ടി,സി.മനോജ്,കെ.കെ.രഞ്ജിത്ത്,പ്രിയ രാജേന്ദ്രൻ,സിന്റോ തോമസ്,ശശി പട്ടത്താക്കിൽ,ഒ.പി.ജോൺസൺ,ശശി വല്ലശ്ശേരി,ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി
