നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച

Above Post Pazhidam (working)

ചാവക്കാട്: വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമായി ചാവക്കാട്ട് തുടങ്ങുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്.അക്ബര്‍ അറിയിച്ചു.

Poonthanam

മണത്തലയിലുള്ള നഗരസഭ വെറ്ററിനറി ആശുപത്രി പരിസരത്താണ് വന്ധ്യംകരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂര്‍ണമായി പാലിച്ച് ചാവക്കാട് നഗരസഭയുടെ വെറ്ററിനറി ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി പെറ്റുപെരുകുന്നത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Vasudev Inn
Rugmani 700-200

ചാവക്കാട് നഗരസഭ എട്ടുലക്ഷം രൂപ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എ.ബി.സി. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും നഗരസഭ നിയമിച്ചിട്ടുണ്ട്. രാവിലെ 10.30-ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ. എ.ബി.സി. കേന്ദ്രം ഉദ്ഘാടനം ചെയ്യും.

കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വൈസ് ചെയര്‍പേഴ്‌സന്‍ ബിന്‍സി സന്തോഷ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.പി. റിഷ്മ എന്നിവരും  വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)