Post Header (woking) vadesheri

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.

Above Post Pazhidam (working)

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത് ‘ഭ്രമയു​ഗ’ത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡ് ആണിത്.

‘ഒരു വടക്കൻ വീര​ഗാഥ’, ‘മതിലുകൾ’, ‘പൊന്തൻമാട’, ‘വിധേയൻ’, ‘ഡോ. ബി ആർ അംബ്ദേകർ’ എന്നീ ചിത്രങ്ങൾക്കാണ് മുൻപ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച ഛായാ​​ഗ്രഹകനുള്ള പുരസ്കാരവും ഭ്രമയു​ഗം സ്വന്തമാക്കി. ഷെഹ്നാദ് ജലാൽ ആണ് മികച്ച ഛായാ​ഗ്രഹകൻ. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി യാമി ​ഗൗതമിനെ തിരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. മികച്ച മലയാള സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ – രാജ്കുമാർ പെരിയസാമി (അമരൻ).

മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. മികച്ച തെലുങ്ക് ചിത്രം -‘കമ്മിറ്റി കുറോളു’, മികച്ച തമിഴ് ചിത്രം -‘രായൻ’, മികച്ച കന്നഡ ചിത്രം -‘മിഥ്യ’, മികച്ച ഹിന്ദി ചിത്രം -‘ശ്രീകാന്ത്’,

First Paragraph Jitesh panikar (working)

മികച്ച ബംഗാളി ചിത്രം -‘ചലച്ചിത്ര ഏഖോൻ’. നോൺ ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ മലയാള ചിത്രമായ ‘ഭദ്രകാളി നാടക’വും പ്രത്യേക പരാമർശം നേടി. ഇതിലെ വിവരണത്തിന് സൗന്ദര്യ ജയചന്ദ്രന് പുരസ്കാരം ലഭിച്ചു. ജൂറി അധ്യക്ഷൻ ജയരാജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2024 ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

മികച്ച ഫീച്ചർ ചിത്രം: ആർട്ടിക്കിൾ 370

മികച്ച നടൻ: കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ), മമ്മൂട്ടി (ഭ്രമയുഗം)

മികച്ച നടി: യാമി ഗൗതം (ആർട്ടിക്കിൾ 370)

മികച്ച സംവിധായകൻ: രാജ്കുമാർ പെരിയസാമി (അമരൻ)

മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)

മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)

മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി.

ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ

മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി

മികച്ച ഛായാഗ്രഹണം: ഭ്രമയുഗം– ഷെഹ്നാദ് ജലാൽ

മികച്ച തിരക്കഥ: പുഷ്പ 2 – സുകുമാർ

മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ – വെങ്കി അറ്റ്ലൂരി

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി 2898 എ.ഡി.

മികച്ച ആക്ഷൻ കൊറിയോഗ്രഫി: —

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു

മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 – ദീപാലി നൂർ, ഷീതൽ ശർമ്മ

ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 – ശശ്വത് സച്ച്‌ദേവ്

പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീതസംവിധാനം: അമരൻ

മികച്ച ഗാനരചയിതാവ്: —

മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ – ഘരത് ഗണപതി (നവസാചി ഗൗരി മാഴി)

മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി – അങ്ങു വാന കൊനിലു (എ.ആർ.എം.)

മികച്ച നൃത്തസംവിധാനം: സ്ത്രീ 2

മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 – മനസ് ചൗധരി

മികച്ച എഡിറ്റിംഗ്: അമരൻ – ആർ. കലൈവണ്ണൻ

മികച്ച ആക്ഷൻ സംവിധാനം: —

മികച്ച അസമീസ് ചിത്രം: —

മികച്ച ബംഗാളി ചിത്രം: ചൽചിത്ര എഖോൻ

മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്

മികച്ച കന്നഡ ചിത്രം: മിഥ്യ

മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ

മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി

മികച്ച ഒഡിയ ചിത്രം: ലഹരി

മികച്ച പഞ്ചാബി ചിത്രം: —

മികച്ച തമിഴ് ചിത്രം: റായൻ

മികച്ച തായ് ഫാകെ ചിത്രം: —

മികച്ച ഗാരോ ചിത്രം: —

മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു

മികച്ച ഗുജറാത്തി ചിത്രം: മാരൻ

മികച്ച മണിപ്പൂരി ചിത്രം: സുനിത

മികച്ച കൊങ്കണി ചിത്രം: മോഗ് അസും

പ്രത്യേക പരാമർശം: മെയ്യഴകൻ – ശബ്ദമിശ്രണ എൻജിനീയർ: സുരേൻ ജി.