കേരളത്തിൽ കപ്പൽ നിർമാണം ആരംഭിക്കാൻ ടാറ്റ.

Above Post Pazhidam (working)

തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Poonthanam

അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശനെ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Vasudev Inn
Rugmani 700-200

ഓട്ടോമൊബൈല്‍, സ്റ്റീല്‍, ഹോട്ടല്‍ വ്യവസായം തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനും അതിയായ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ത്യ തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വേഗത്തില്‍ വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ എന്ന് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണം തുടങ്ങും എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും തയ്യാറായിട്ടില്ല.

First Paragraph Jitesh panikar (working)