Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം കീഴേടം ക്ഷേത്രങ്ങളിൽ ശാന്തിമാരുടെ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ:  ദേവസ്വം കീഴേടം ക്ഷേത്രങ്ങളിൽ ശാന്തി തസ്ത‌ികയിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരെയ്ക്കോ, ഏതാണോ ആദ്യം അതുവരെയ്ക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 16.07.2026 ന് രാവിലെ 11 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്‌ച നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടായിരിക്കും. താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും തുടർന്ന് കൂടിക്കാഴ്‌ചയ്ക്കും പങ്കെടുക്കാം.
യോഗ്യത
…..
ക്ഷേത്രപൂജാവിധികളിൽ പ്രാവീണ്യമുളളവർ ആയിരിക്കണം. തന്ത്രിവര്യൻമാരിൽ നിന്നോ, പ്രമുഖ ദേവസ്വം അധികാരികളിൽ നിന്നോ ലഭിച്ച യോഗ്യത സർട്ടിഫിക്കറ്റ് അപേക്ഷയുടെ കൂടെ ചേർക്കണം.
പ്രായപരിധി
….
01.01.2026 20 വയസ്സ് തികഞ്ഞവരും 45 വയസ്സ് കവിയാത്തവരും (1.1.1981 മുതൽ ആയിരിക്കണം 2.1.2006 )

വേതനം
……
പ്രതിദിനം 810/- രൂപ

വിശദവിവരങ്ങൾക്ക് ദേവസ്വം വെബ്സൈറ്റിലോ 0487 2556335 Extn.251,235,248 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

First Paragraph Jitesh panikar (working)

NB: കൂടിക്കാഴ്ച‌യ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 1 മണിക്കൂർ മുൻപ് എത്തിച്ചേരേണ്ടതാണ്.