പാലയൂരിൽ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം.

Above Post Pazhidam (working)

ചാവക്കാട്: സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ വി.തോമാശ്ലീഹാ, വി. സെബാസ്ത്യനോസ്, വി. കുര്യക്കോസ് സംയുക്ത തിരുനാളും, വി.തോമാശ്ലീഹാ തളിയകുളത്തിൽ തർപ്പണാത്ഭുതം നടത്തി മാമോദീസ നൽകിയതിന്റെ ഓർമ്മത്തിരുന്നാളുമായ തർപ്പണ തിരുനാൾ ഭക്തി സാന്ദ്രം.
രാവിലെ 6:30ന് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു.
രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്കു .
മുഖ്യ കർമികത്വം . ഫാ. വിൽസൺ പിടിയത്ത് നിർവഹിച്ചു.
ഡോ. റോയ് വടക്കൻ തിരുനാൾ സന്ദേശവും നൽകി.

Poonthanam

തീർത്ഥ കേന്ദ്രത്തിൽ എത്തി ചേരുന്ന ഭക്ത ജനങ്ങൾക്ക് വഴിപാടുകൾ നേരുവാനും, നേർച്ച ഊട്ട് പാർസൽ ആയി കൊണ്ട് പോകുന്നതിമുള്ള സൗകര്യവും ഉണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് 2:00 മണിക്ക് തളിയകുളക്കരയിൽ മെൽബൺ രൂപത മുൻ അധ്യക്ഷൻ എമിരറ്റസ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹ മാമ്മോദീസ ഉണ്ടായിരുന്നു.തൃശ്ശൂർ അതിരൂപതയിലെ വിവിധ ഇടവകളിലെ പന്ത്രണ്ടോളം നവജാത ശിശുക്കൾ മാമോദീസ സ്വീകരിച്ചു.

Vasudev Inn
Rugmani 700-200


വൈകുനേരം 4:30ന് പാലയൂർ ഇടവകാംഗവും, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ .ഫാ.ബെന്നി ചിറമ്മലിന്റെ
മുഖ്യ കർമികത്വത്തിൽ ദിവ്യബലിയും, തുടർന്ന് പാലയൂർ ജൂതൻകുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാ. ജോൺ പോൾ സന്നിഹിതനായിരുന്നു.തിരുനാൾ പ്രദക്ഷിണ സമാപനത്തിൽ വർണ്ണമഴയും കണ്ണിന് മനോഹാരിതയാർന്നു.തുടർന്ന് തർപ്പണ തിരുനാൾ കമ്മിറ്റിയുടെ നേതൃത്തിൽ സാക്‌സ് & കൈസ് അവതരിപ്പിച്ച മെഗാ ഫ്യൂഷൻ ഉണ്ടായിരുന്നു.

അസി. വികാരി ഫാ നിതിൻ താഴത്ത്. കൈക്കാരന്മാരായ ഫ്രാൻസി ചോവല്ലൂർ,സേവിയർ വാകയിൽ, ഫ്രാൻസിസ് സി. ഒ, ഹൈസൺ പി എ, ജനറൽ കൺവീനർ ഷാജു താണിക്കൽ,തീർത്ഥകേന്ദ്രം സെക്രട്ടറിമാരായ ജോയ് ചിറമ്മേൽ, പിയൂസ് ചിറ്റിലപ്പിള്ളി, തീർത്ഥ കേന്ദ്രം പി ആർ ഒ ജെഫിൻ ജോണി.,സിസ്റ്റർ റോസ് മേരി ,തോമസ് വാകയിൽ, പാലയൂർ മീഡിയ സെൽ അംഗം ജോഫി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)