Post Header (woking) vadesheri

സെന്റ് ആന്റണീസ് ഇടവക പ്രതിഷേഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : തൃശൂർ ജൂബിലി, അമല മെഡിക്കൽ കോളജ് ആശുപത്രികളിലെ സമരവുമായി ബന്ധപ്പെട്ട് തൃശ്ശൂർ അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും സഭാ നേതൃത്വത്തെയും സമൂഹത്തിൽ അവഹേളിക്കുന്ന നടപടികൾക്കെതിരെ ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിനിധിയോഗാംഗങ്ങൾ, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി, കുടുംബക്കൂട്ടായ്മ ഭാരവാഹികൾ, ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികൾ, വിശ്വാസപരിശീലന അധ്യാപകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇടവക വികാരി ഫാ. സെബി ചിറ്റാട്ടുകര വിഷയാവതരണം നടത്തി.


സർക്കാർ നഴ്‌സുമാർക്കുള്ള മിനിമം വേതനം അടിയന്തരമായി പ്രഖ്യാപിച്ച് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും, സഭയ്ക്കെതിരെ നിഗൂഢ ശക്തികൾ ആസൂത്രണം ചെയ്യുന്ന പ്രചാരണങ്ങളെയും സമരങ്ങളെയും ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഒപ്പുശേഖരണത്തിനും യോഗം തുടക്കമിട്ടു.

പ്രതിനിധിയോഗം സെക്രട്ടറി ജിഷോ എസ്. പുത്തൂർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ, ഏകോപനസമിതി സെക്രട്ടറി പി. ഐ. ലാസർ മാസ്റ്റർ, ക്ലേലിയ മദർ സുപ്പീരിയർ സിസ്റ്റർ റോസ മരിയ, വിശ്വാസപരിശീലന പ്രിൻസിപ്പൽ സി. എ. ജോഷി മാസ്റ്റർ, ജോഷിമോൻ നീലങ്കാവിൽ, ജോസഫ് ജോർജ് വി., ജോയ് ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.