
ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്‌ടർ (ചുമർചിത്ര പഠന കേന്ദ്രം) തസ്തികയിൽ 179 ദിവസത്തേയ്ക്ക് അല്ലെങ്കിൽ സ്ഥിര നിയമനം നടത്തുന്നത് വരെയ്ക്ക് ഏതാണോ ആദ്യം അതു വരെയ്ക്ക് താല്ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 7 ചൊവ്വാഴ്ച നടക്കും.
അന്നേ ദിവസം ഉച്ചയ്ക്ക് 12.00 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിലാണ് കൂടിക്കാഴ്ച. 01.01.2026 ന് 20 നും 36 നും മദ്‌ധ്യേ പ്രായമുളള വരായിരിക്കണം. വേതനം പ്രതിദിനം 1,010/- രൂപ സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത 1) SSLC പാസ്സായതോ തത്തുല്യമായതോ 2) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മ്യൂറൽ പെയിൻറിംഗിൽ ഡിപ്ലോമ 3) അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
മേൽപ്രകാരം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ഒറിജിനലുകളും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് Ph:0487-2556335 (Extn – 235,248, 251) എന്ന നമ്പറിൽ ബന്ധപ്പെടാം.
