
വീട്ടിക്കിഴി സ്മാരക മാധ്യമ പുരസ്‌ക്കാരം കെ ടി വിൻസെൻ്റിന് സമ്മാനിച്ചു.

ഗുരുവായൂർ : നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം അഡ്വ വി ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ് സ്മാരക മാധ്യമ പുരസ്‌ക്കാരം ദീപിക രാഷ്ട്രദീപിക ചാവക്കാട് ലേഖകൻ കെ ടി വിൻസെൻ്റിന് സമ്മാനിച്ചു. പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം പി ഐ സൈമൺ മാസ്റ്റർക്കും , എ പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം എറിയാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എസ് മുജീബ് റഹ്‌മാനും സമ്മാനിച്ചു.
മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ ഗുരുവായൂർ നഗരമേഖലയിൽ SSLC പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെയും എം ജി യൂണിവേഴ്‌സിറ്റി B.com ലോജിസ്റ്റിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ എം ശ്രേയക്കും , സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ എസ് അരുണിനേയും പുരസ്ക്കാരം നൽകി അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് ചികിത്സാ സഹായം വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ വി ടി ബൽറാമിന് ട്രസ്റ്റിന് വേണ്ടി വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരകുട്ടി ഗൗതം കൃഷ്ണ ഉപഹാരം സമർപ്പിച്ചു.
ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ, അർബൻ ബാങ്ക് ചെയർമാൻ എ ടി സ്റ്റീഫൻ ,
ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം കെ നബീൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി എസ് സൂരജ്, ആക്ട്സ് ഗുരുവായൂർ പ്രസിഡണ്ട് കെ പി എ റഷീദ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകൻ, ശശി വാറനാട്, നിഖിൽ ജി കൃഷ്ണൻ,
പി വി ഗോപാലകൃഷ്ണൻ,എൻ ഇസ്മായിൽ ബാലൻ വാറനാട്ട്, ശിവൻ പാലിയത്ത് എന്നിവർ പ്രസംഗിച്ചു.

