Post Header (woking) vadesheri

എൻ എസ് എസ് കരയോഗം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി എൻ എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും ആസ്റ്റർ ലാബ്‌സിന്റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ് കരയോഗം വെൽക്കം ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് പ്രസിഡന്റ് പി.ആർ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഡോക്ടർ റോസ്‌മേരി, പി.ആർ.ഒ . അജീഷ്, ആസ്റ്റർ ലാബ്സ് മാനേജർ നിതുൻ ഹരി, എന്നിവരാണ് ക്യാമ്പ് നയിച്ചത് . എൻ എസ് എസ് സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, ഗോപി, സിന്ധു ശശിധരൻ എന്നിവർ നേതൃത്വം നൽകി. ഏകദേശം 150 ഓളം പേരുടെ നേത്രപരിശോധന നടന്നു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോക്ടർ റോസ്‌മേരി ബോധവൽക്കരണ ക്‌ളാസ്സ് എടുത്തു.

First Paragraph Jitesh panikar (working)