Post Header (woking) vadesheri

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഇരട്ടപ്പുഴ സ്വദേശി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.

Poonthanam
Rugmani 700-200

ബാംഗ്ലൂരിലെ ഒരു ഐടി കമ്പനി ജീവനക്കാരനായ അബ്ദുള്ള, കാലുകൾക്ക് സ്വാധീനമില്ലാത്ത ഭിന്നശേഷി വ്യക്തിയാണ്. അദ്ദേഹം സഞ്ചരിച്ചിരുന്ന മുച്ചക്ര വാഹനത്തിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ്  ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അബ്ദുള്ള  ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്‌ മരിച്ചത്.

Vasudev Inn