Post Header (woking) vadesheri

നിർമാണത്തിനിടെ ക്ഷേത്ര മേൽക്കൂര തകർന്ന് നാല് പേർ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

മുംബൈ : മഹാരാഷ്ട്രയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല് പേർ കൊല്ലപ്പെട്ടു . പർഭാനി ജില്ലയിലുള്ള യശ്‌വാടി ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ശ്രീകോവിലിന് മുൻവശത്തെ മേൽക്കൂര തകർന്ന് വീണാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് 27 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായി എം.എൽ.എ രാജേഷ് വിടേക്കർ അറിയിച്ചു.

Poonthanam
Rugmani 700-200

അപകടത്തിൽ നാല് പേർ മരണപ്പെടുകയും മൂന്ന് പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. ബാക്കിയുള്ള ഇരുപത് പേരെ ആർ.പി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തതായി സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പണിക്കായി ഉപയോഗിച്ച കല്ലുകൾ രാജസ്ഥാനിൽ നിന്ന് എത്തിച്ചവയാണ്. നിർമാണം പൂർത്തിയാകാനിരിക്കെയാണ് അപകടം. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല,” വിടേക്കർ പറഞ്ഞു.

Vasudev Inn

നിർമ്മാണത്തിലിരുന്ന തൂൺ സുരക്ഷിതമായി ഉറപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ചയാകാം സഭാമണ്ഡപം പെട്ടെന്ന് തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു