Post Header (woking) vadesheri

ഷിഗല്ല പ്രതിരോധം, അവലോകനയോഗം ചേർന്നു

Above Post Pazhidam (working)

ചാവക്കാട് : നഗരസഭാ പരിധിയിൽ ഷിഗല്ല രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ അധ്യക്ഷത വഹിച്ചു.

​രോഗം റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതകളെ മുൻനിർത്തി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. ശുചിത്വം ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, കൗൺസിലർ ഷീജ പ്രശാന്ത്, സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി.പി, ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ (ഗ്രേഡ്-1) ഷമീർ എം., (ഗ്രേഡ്-2) സനിൽ രാജ്, ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ, നഗരസഭ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ വി.വി തുടങ്ങിയവർ പങ്കെടുത്തു.

​കൂടാതെ, നഗരസഭാ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരും യോഗത്തിൽ സംബന്ധിച്ചു. സ്കൂളുകളിൽ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും കുട്ടികൾക്കിടയിൽ നൽകേണ്ട ബോധവൽക്കരണത്തെക്കുറിച്ചും യോഗത്തിൽ നിർദേശങ്ങൾ നൽകി.

First Paragraph Jitesh panikar (working)