Post Header (woking) vadesheri

‘പ്രിയദർശിനി’ സൗജന്യ യാത്രാ , ഗുരുവായൂരിൽ ആവേശോജ്ജ്വല തുടക്കം

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഗുരുവായൂർ സബ് ഡിപ്പോയിലും ആവേശോജ്ജ്വല തുടക്കം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഗുരുവായൂർ ഡിപ്പോയിൽ നടന്ന ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു.

ആദ്യ സർവീസ് പ്രതിപക്ഷ നേതാവ് ഫ്ലാഗ് ഓഫ് ചെയ്തു. ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സിൽ വനിതാ യാത്രക്കാർക്ക് മധുരവും ‘സീറോ വാല്യൂ’ ടിക്കറ്റും നൽകിയാണ് കെ.എസ് ആർ ടി സി അധികൃതർ വരവേറ്റത്. കെ എസ്.ആർ. ടി.സി സുപ്രണ്ട്, സന്ധ്യ ജി നായർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ ഗോപ പ്രതാപൻ , കെ പി ഉദയൻ, ഗോകുൽ ഗുരുവായൂർ സി മുസ്താഖലി അനിത ശിവൻ പി എ നാസർ തുടങ്ങിയ വൻ നിര തന്നെ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു

സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളിലാണ് ഈ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ നിന്നും ദിവസേന 19 ബസ്സുകളാണ് സർവീസ് നടത്തുന്നത്.
യാത്രാ സൗകര്യമുള്ള ബസുകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടാകും. യാത്രക്കായി പ്രത്യേകം തിരിച്ചറിയൽ കാർഡുകൾ ഒന്നും തന്നെ ആവശ്യമില്ലെന്നും ബസിൽ കയറി കണ്ടക്ടറിൽ നിന്ന് പ്രിയദർശിനി എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകുമെന്നും അധികൃതർ അറിയിച്ചു.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. നിലവിലുള്ള നിയമപ്രകാരം സ്ത്രീകൾക്ക് 15 കിലോഗ്രാം വരെയുള്ള ലഗേജുകൾ പൂർണ്ണമായും സൗജന്യമായി ബസിൽ കൊണ്ടുപോകാം. എന്നാൽ സ്ത്രീകൾക്കൊപ്പം നാല് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള ആൺകുട്ടികളുണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതാണ്.

First Paragraph Jitesh panikar (working)