
ജനപ്രിയ തീരുമാനങ്ങൾ എടുത്ത് സർക്കാർ.

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കി. കെ.റെയിലുമായി ബന്ധപ്പെട്ട കുറ്റികൾ പിഴുതു മാറ്റുകയും ഭൂമിയേറ്റെടുക്കലിനുമായി പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദാക്കി. രണ്ടാം മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ അനേകകരാണ് വിഷമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനേകം കേസുകളുണ്ട്. കേസുകളുടെ സ്വഭാവം അനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക്
പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ വെക്കും. പദ്ധതിയുടെ ഭാഗമായ മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂവകുപ്പിന് നിർദേശം നൽകി.
2026 ഓഗസ്റ്റിന് 31 ന് കാലവധി അവസാനിക്കുന്ന പിഎസ് സിയുടെ എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി എല്ലാ റാങ്കുപട്ടികകളുടെ കാലവധി നവംബർ 30 വരെ നീട്ടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെ ദുര അപ്പോയ്ൻമെൻ്റുകളും നടപ്പാക്കാത്ത സാഹചര്യത്തിൽ അനേകം ചെറുപ്പക്കാരാ ദ്യോഗാർത്ഥികൾക്ക് ഗുണകരമാകുന്ന ലയിലാണ് തീരുമാനം എടുത്തിരിക്കുന്നത ത്മപുരസ്‌കാരാം തയ്യാറാക്കാനുള്ള ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചു. ഹൈക്കോടതി അഡീഷണൽ അഡ്വ. ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയോഗിച്ചു എന്നിവയായിരുന്നു തീരുമാനം.

യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രഖ്യാപനങ്ങൾ അതാതു വകുപ്പുകൾക്ക് വിഭജിച്ച് നൽകി. വിഷൻ 2030 എന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി എല്ലാം നടപ്പാക്കും. ജൂൺ 1 മുതൽ 100 ദിവസത്തിനുള്ളിൽ ഏറ്റവും അത്യാവശ്യമ എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ വകുപ്പുകളിൽ നിന്നുള്ള പ്രൊപ്പോസൽ ക്ഷണിക്കും.
മുൻ ഇടത് സർക്കാരിന്റെ അവസാന നാളുകളിൽ കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്കും ഭരണഘടനാപരമായ വടംവലികൾക്കും കാരണമായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിന്റെ സസ്പെൻഷൻ ഉത്തരവ് പൂർണ്ണമായി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ രാവിലെ ബി.അശോക് വന്ന് കണ്ടിരുന്നു. തുടർന്ന് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. ജില്ലാ കലക്ടർമാർക്കും മാറ്റമുണ്ട്.കഴിഞ്ഞ സർക്കാരിൻ്റെ നയങ്ങളെയും അധികാര വികേന്ദ്രീകരണ രീതികളെയും പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ അച്ചടക്ക ലംഘനം ചുമത്തിയാണ് 1998 ബാച്ച് ഉദ്യോഗസ്ഥനായ ബി. അശോകിനെ ഏപ്രിൽ അവസാന വാരത്തിൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്തത്.
