Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാരം വരവ് 6.21 കോടി രൂപ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണ ൽ പൂർത്തിയായപ്പോൾ 6,21,48,251 രൂപ ലഭി ച്ചു , കൂടാതെ ഒരു കിലോ 353 ഗ്രാം( 1.353.400 ) സ്വർണവും , 13.245 കിലോഗ്രാം വെള്ളിയും ലഭിച്ചു

എസ് ബി ഐ യു ഡി ഇ ഹുണ്ടിയിൽ നിന്ന് 3.07,735 രൂപയും , ഐ സി ഐ സി 72,434 രൂപ , ഇന്ത്യൻ ബാങ്ക് 59,257രൂപ , പി എൻ ബി 26,196 രൂപ , ഡി എൽ ബി 1,51,328 രൂപ , യു ബി ഐ 73,131രൂപ എന്നിങ്ങനെയും ലഭിച്ചു.

ഇതിനു പുറമെ കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധി ച്ച 1000 നോട്ടിന്റെ 13 എണ്ണവും , 500 ൻറെ 17 എണ്ണവും ലഭിച്ചു, പിൻവലിച്ച ..രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളും കപട ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു. യൂണിയൻ ബാങ്കിനായിരുന്നു ഇത്തവണ ഭണ്ഡാരം എണ്ണൽ ചുമതല