Post Header (woking) vadesheri

മണിഗ്രാമം ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന മഹോത്സവവും ,സപ്താഹവും

Above Post Pazhidam (working)

ഗുരുവായൂർ : ഇരിങ്ങപ്രം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 11 ന് ആരംഭിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Poonthanam

മെയ്‌ 11 ന് ആരംഭിച്ച് 19 വരെയുള്ള സപ്‌താഹയജ്ഞത്തിന് സ്വാമി കൃഷ്ണാനന്ദ സരസ്വതി ആചാര്യനാകും, 11 ന് വൈകിട്ട് 4.30 ന് അരികന്നിയൂർ ദേവസ്വം ഓഫീസർ അഖിൽ നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആചാര്യവരണം, വിഗ്രഹ ഘോഷയാത്ര, മഹാത്മ്യ പ്രഭാഷം എന്നിവയും,108 പേർ പങ്കെടുക്കുന്ന സമ്പൂർണ്ണ നാരയണീയ പാരായണവും നടക്കും.

Vasudev Inn
Rugmani 700-200

18 ന് വൈകിട്ട് 5 മണിക്ക് പാതിരാകുന്നത്ത് രുദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി ഉണ്ടാകും. 19 നാണ് പ്രതിഷ്ഠാദിനം. വിശേഷാൽപൂജകൾ, എഴുന്നള്ളിപ്പ്, സഹസ്രദീപാർച്ചന , കേളി ,, കലാപരിപാടികൾ, അന്നദാനം എന്നിവ ഉണ്ടാകും.

പ്രഭാകരൻ പ്രണവം, സദാനന്ദൻ താമരശ്ശേരി, സിദ്ധാർത്ഥൻകാരയിൽ, രജനി മോഹനൻ,ശോഭന സുബ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)