
സ്ഥലമേറ്റെടുപ്പിനെ എതിർക്കുന്നത് ഗുരുവായൂർ ക്ഷേത്ര വികസനത്തിന് തുരങ്കം വെക്കാൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത് വന്നിട്ടുള്ളത് ക്ഷേത്ര വികസന ത്തിന് തുരങ്കം വെക്കാൻ വേണ്ടിയാണ് എന്ന് ആക്ഷേപം .അതിന്റെ ഭാഗമായിആണ് വർഷങ്ങൾ ആയി ഫ്രീസ് ചെയ്തിട്ടിരുന്ന സ്ഥലങ്ങളിൽ വീട് പണി നടത്താൻ നഗര സഭ അനു മതി നൽകിയതെന്ന സംശയം ഉയരുന്നു . ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ദേവസ്വം സ്ഥലം ഏറ്റെടുക്കുന്നത് എന്ന ഇവർ സൗകര്യ പൂർവ്വം മറന്നു പോകുകയാണ് . ക്ഷേത്ര ത്തിനു നൂറു മീറ്റർ ചുറ്റു മുള്ള സ്ഥലത്ത് ദേവസ്വത്തിന് പോലും നിർമാണ പ്രവർത്തനം നടത്താൻ കോടതി അനുവദിക്കുന്നില്ല.. കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാണ് ഹൈക്കോടതിയും അവശ്യ പ്പെടുന്നത്


33 വർഷം മുൻപ് ദേവസ്വത്തിലെ അഴിമതിയും കെടും കാര്യസ്ഥതയും തുടർകഥയായപ്പോൾ കുന്ദംകുളം സ്വദേശി സി.കെ. രാജൻ കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജിയിൽ (ഒ. പി.2071/1993) ജില്ലാ ജഡ്ജി കൃഷ്ണനുണ്ണിയെ അന്വേഷണ കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു.
അന്വേഷണകമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി 10-01-1994 ന വിധി പ്രസ്താവിച്ചു .

പ്രസ്തുത വിധിയിൽ നിരവധി നിർദ്ദേശങ്ങളും അന്വേഷണങ്ങൾക്കും ഉത്തരവിട്ടുള്ളതാണ്. ക്ഷേത്ര സുരക്ഷക്ക് വേണ്ടി ക്ഷേത്ര മതിലിന് 100 മീറ്റർ ചുറ്റളവിൽ സ്ഥലം അക്വയർ ചെയത് ഒഴിച്ചിടുന്നതിനും .100 വർഷത്തെ വികസനം മുന്നിൽ കണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും, ഭക്തജനങ്ങൾക്ക് കുറഞ്ഞ വാടകക്ക് താമസിക്കുന്നതിന് താമസ കേന്ദ്രങ്ങൾ , ദേവസ്വം ജീവനക്കാർക്ക് വേണ്ടി ഒരു യൂണിയൻ, രാഷ്ട്രീയകാരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി നിയോഗിക്കരുത് തുടങ്ങി നിരവധി നിർദ്ദേശങ്ങൾ പ്രസ്തുത വിധിന്യായത്തിൽ ഉണ്ടായിട്ടും ഗുരുവായൂർ ദേവസ്വം മേൽ വിധി പ്രാബല്യത്തിൽ വരുത്തുന്നതിന് നിസംഗത പാലിച്ചു.

10-01-1994 ലെ ഹൈക്കോടതി വിധി നടപ്പാലാക്കാതിരിക്കുന്ന ദേവസ്വത്തിനെതിരെ സംഘടനകളും, വ്യക്തികളും കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി ഹർജികൾ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രമതിലിന് 100 മീറ്റർ ചുറ്റളവിൽ സ്ഥലം അക്വയർ ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളത്.100 മീറ്റർ ചുറ്റളവിൽ യാതൊരു വിധ സ്ഥിര നിർമ്മാണവും പാടില്ലത്തതാണ്.
മാറി മാറി വരുന്ന ദേവസ്വം ഭരണസമിതികൾക്ക് ഒ.പി.2071/93 തിയതി 10-01-1994 ലെ ഉത്തരവ് നടപ്പിലാക്കാൻ താല്പര്യമില്ല എന്നതാണ് സത്യം .
സംഘപരിപരിവാർ സംഘടനകൾ മേൽ വിധി എന്തെന്ന് മനസ്സിലാക്കാതെ നിഴൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിലവ്യക്തികളും സംഘടനകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെ വിധി അട്ടിമറിക്കാം എന്ന് പറഞ്ഞ് വ്യാജേന പിരിവ് നടത്തി ലക്ഷങ്ങൾ സമ്പാദിച്ച കാര്യം അണിയറ രഹസ്യമായി നിലനിൽക്കുന്നു.
വ്യക്തികളുടെയും സംഘടനകളുടെയും മുടന്തൻ ന്യായങ്ങൾക്ക് നിരുപാധികം പിന്തുണ നൽകാതെ ഗുരുവായൂർ ക്ഷേത്ര വികസനത്തിന് വേണ്ടി
കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികൾ പരിഗണിച്ച് അടിയന്തിരമായി ക്ഷേത്രമതിലിന് 100 മീറ്റർ ചുറ്റളവിൽ അക്വയർ ചെയ്ത് സുരക്ഷക്ക് വേണ്ടി തുറസ്സായി ഇടണമെന്നും അടിയന്തിരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും
ഭക്തർക്ക് ചുരുങ്ങിയ നിരക്കിൽ താമസിക്കുന്നതിന് താമസ കേന്ദ്രങ്ങൾ അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്നും
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡണ്ട് സി.വി. വിജയൻ ആവശ്യപ്പെട്ടു .
