Post Header (woking) vadesheri

സെന്റ്‌ ആന്റണീസ് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ സംയുക്ത തിരുനാൾ ആഘോഷങ്ങൾ ഭക്തിപൂർവ്വം ആഘോഷിച്ചു. രാവിലെ 6.15ന് തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുര്ബാനക്കും വികാരി ഫാദർ സെബി ചിറ്റാട്ടുകര കാർമികനായി. 10ന് ആരംഭിച്ച ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പാലയൂര്‍ സെന്‍റ് തോമസ്സ് ഫൊറോനാ ദേവാലയ അസിസ്റ്റന്‍റ് വികാരി ഫാദര്‍ നിതിന്‍ താഴത്ത് മുഖ്യകാരമ്മികനായി.
കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ലിജോ ബ്രഹ്മകുളം തിരുനാള്‍ സന്ദേശം നലകി. വികാരി ഫാദർ സെബി ചിറ്റാട്ടുകര സഹകാർമികനായി.

Arya bhavan inner

വൈകിട്ട് 5 മണിക്ക് നടന്ന പാട്ടുകുര്‍ ബാനയ്ക്കു പുലക്കാട്ടുകര
കര്‍മ്മലമാതാ പള്ളി വികാരി ഫാദര്‍ ജിന്‍സന്‍ ചിരിയങ്കണ്ടത്ത് കാര്‍ മ്മികനായി. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

തിങ്കളാഴ്ച രാവിലെ 6.15ന് ഇടവകയില്‍ നിന്ന് മരിച്ചുപോയവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും വലിയ ഒപ്പീസും ഉണ്ടായിരിക്കും.
വൈകുന്നേരം വിശ്വാസപരിശീലന ദിനാഘോഷത്തിന്‍റെ ഭാഗമായി പൊതുസമ്മേളനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

First Paragraph Jitesh panikar (working)

ക്ലേലിയ മദർ സുപ്പീരിയർ റോസ മരിയ, കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, സിൻ്റോ ജോസഫ്, എന്നിവർ നേതൃത്വം നൽകി.