
കേരളം യു ഡി എഫി നോടപ്പമെന്ന് എക്സിറ്റ് പോളും

ന്യൂഡല്ഹി : കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്.

മിക്ക സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ് 78-90 സീറ്റുകളും എൽഡിഎഫ് 49-62 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടും


ന്യൂസ് 18ന്റെ എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫ് 70-80 വരെ സീറ്റ് നേടും. എൽഡിഎഫ് 58-68 സീറ്റ് നേടുമെന്നും എൻഡിഎ 0-4 സീറ്റ് നേടുമെന്നും ഫലങ്ങൾ പറയുന്നു. കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കമെന്ന് റിപ്പബ്ലികിന്റെ എക്‌സിറ്റ് പോൾ പറയുന്നു. ടൈംസ് നൗ പ്രകാരം യുഡിഎഫ് 72-84 വരെയും എൽഡിഎഫ് 52-61 സീറ്റുകളും എൻഡിഎ 3-7 സീറ്റുകളും നേടും.

പീപ്പിള്സ്ഡ പള്സ്റ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. യുഡിഎഫ്- 75-85,എൽഡിഎഫ് 55-65, ബിജെപി- 0-3, സീറ്റുകളും നേടും. മാട്രിക് എക്‌സിറ്റ്‌പോൾ പ്രകാരം യുഡിഎഫ് 75-85 സീറ്റുകളും എൽഡിഎഫ് 60-65 സീറ്റുകളും എൻഡിഎ 3-5 സീറ്റുകളും നേടും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെയാണ് കേരളത്തിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നത്. ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിൽ മുഖ്യമന്ത്രി ചര്ച്ച കൾ സജീവമായിക്കഴിഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം നൽകിയ ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 85-ൽ പരം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെങ്കിൽ സീറ്റ് നില 90 കടക്കുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. അതേസമയം, അസമിലും ബംഗാളിലും ബിജെപിക്ക് മുൻതൂക്കമെന്ന് പോൾ ഡയറിയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു
