Post Header (woking) vadesheri

ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമില്ല , പോലീസ് മേധാവി .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണം അസത്യമെന്ന് സംസ്ഥാന പോലീസ് മേധാവി . രവത എ, ചന്ദ്രശേഖർ പറഞ്ഞു. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരി
യുവാവിനെ ഗുരുവായൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല.

Arya bhavan inner

ഗുരുവായൂരിൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാ മുൻകരുതലും പോലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയ സംസ്ഥാന പോലിസ് മേധാവി
ദേവസ്വം യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ
സംസാരിക്കുകയായിരുന്നു.
തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, സിറ്റി പോലീസ് കമ്മീഷണർ
നകുൽ ആദിത്യ എന്നിവർ പോലീസ് മേധാവിക്കൊപ്പം ഉണ്ടായിരുനു..

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

അതെ സമയം ക്ഷേത്ര നഗരിയിൽ ക്രിമിനലുകൾ തമ്പടിക്കുന്നതിൽ പോലീസ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വഴിയരികിൽ ഉറങ്ങി കിടക്കുകയായിരുന്ന വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഒരു കൊലക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളായിരുന്നു അറസ്റ്റിലായ പ്രതി .കുറച്ചു വർഷങ്ങളായി ക്ഷേത്ര നഗരി ക്രിമിനലുകൾ കയ്യടക്കിയിട്ട് . ആരെയും ഭയക്കാതെ . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ തമ്പടിക്കാൻ കഴിയുന്നു

First Paragraph Jitesh panikar (working)

ക്ഷേ ത്രത്തിലെ അന്നദാനത്തിന് പുറമെ വിവിധ സന്നദ്ധ സംഘടനകളുടെ ഭക്ഷണം വിതരണം കൂടി ഉള്ളത് കൊണ്ട് ജോലി ചെയ്തില്ലെങ്കിലും ഇവിടെ കഴിഞ്ഞു കൂടാം എന്നതാണ് ക്രിമിനലുകളെ ഇവിടേക്ക് ആകർഷിക്കുന്നത് വർഷങ്ങൾക്ക് മുൻപ് വരെ കൃത്യമായ പോലീസ് പരിശോധന നടന്നിരുന്നു . അന്ന് ക്രിമിനലുകൾക്ക് ഇവിടെ തങ്ങാൻ ഭയമായിരുന്നു . ഇപ്പോൾ ആരെയും ഭയക്കാതെ ഇവർക്ക് ക്ഷേത്ര നഗരിയിൽ വിലസാം