Post Header (woking) vadesheri

പതിവു പോലെ പല്ലാട്ട് ബ്രഹ്മദത്തൻ ഗുരുവായൂരപ്പനെ വണങ്ങാനെത്തി

Above Post Pazhidam (working)

ഗുരുവായൂർ : പതിവു പോലെ പല്ലാട്ട് ബ്രഹ്മദത്തൻ ഇത്തവണയും ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാനായി എത്തി. വർഷങ്ങളായി തൃശൂർ പൂരത്തിന് പാറമേക്കാവിനു വേണ്ടി എഴുന്നള്ളിക്കുന്ന ആനയാണ് പല്ലാട്ട് ബ്രഹ്മദത്തൻ . പൂരം എഴുന്നള്ളിപ്പു കഴിഞ്ഞാൽപിന്നെ നേരെ ഗുരുവായൂരപ്പനെ തൊഴാനെത്തും.
പതിവു തെറ്റിക്കാതെ ഇന്നും ബ്രഹ്മദത്തനെത്തി.

Arya bhavan inner

ഗുരുവായൂരപ്പന് പാൽപ്പായസവും, കദളിപ്പഴവും വെണ്ണയും പഞ്ചസാരയും കളഭവും ശീട്ടാക്കി. ഭഗവാനെ തൊഴാനായി എത്തിയ ആനക്കു ചുറ്റും ഭക്തർ കൂടി ,
കിഴക്കെ നടയിൽ ഗോപുരത്തിനു പുറത്തു നിന്ന് തുമ്പി ഉയർത്തി ചിന്നം വിളിച്ച് ആന ഭഗവാനെ തൊഴുതു വണങ്ങി.

Second Paragraph  Sarovaram(working)

ഒന്നാം പാപ്പാൻ ടി എസ് ശരത് , രണ്ടാം പാപ്പാൻ എ വിശാൽ കുമാർ , വി എച്ച് മനു, കെ പി ബൈജു , ആനയുടമ പല്ലാട്ട് അനന്തകൃഷ്ണൻ , ആനപ്രേമി സംഘം പ്രസിഡന്റ് കെ പി ഉദയൻ , എന്നിവരും ആ നക്കൊപ്പം ഉണ്ടായിരുന്നു

Third paragraph Saravan bhavan