Post Header (woking) vadesheri

ഹൈക്കോടതി വിധി ലംഘിച്ച്‌ ഗുരുവായൂരിൽ തെരുവ് കച്ചവടം , അധികൃതർ നടപടി എടുക്കുന്നില്ലെന്ന്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം റോഡിൽ ഒരു വിധ തെരുവ് കച്ചവടവും അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ , തെരുവ് കച്ചവടത്തിന് നഗര സഭയും ദേവസ്വവും പോലീസും ഒത്താശ ചെയ്യുകയാണെന്ന് കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ കുറ്റപെടുത്തി .

Poonthanam

ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഇരു ചക്ര വാഹനം റോഡരുകിൽ നിറുത്തിയിട്ടാൽ പോലീസ് പിഴ അടിക്കുമ്പോൾ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു വഴിയോര കച്ചവടം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് . നാട്ടുകാർ വണ്ടി നിറുത്തി കടയിൽ കയറി സാധനങ്ങൾ വാങ്ങി വരുമ്പോഴേക്കും പോലീസ് പിഴ അടിച്ചു പോയിട്ടുണ്ടാകും . ജീപ്പിൽ ഇരുന്നു വാഹനങ്ങളുടെ വീഡിയോ എടുത്താണ് ഇരു ചക്ര വാഹനങ്ങൾക്ക് പിഴ അടിക്കുന്നത്

Vasudev Inn
Rugmani 700-200

സമിതി ഗുരുവായൂർ യൂണിറ്റിൻ്റെ 4-ാം വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും25ന് ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് ഉത്ഘാടനം ചെയ്യും ശനിയാഴ്ച‌ കാലത്ത് 9.30 ന് ഗുരുവായൂർ നഗരസഭാ സെക്കുലർ ഹാളിൽ വെച്ച് നടക്കുന്ന യോഗത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് സി.ടി. ഡെന്നീസ് അദ്ധ്യക്ഷത വഹിയ്ക്കും.
ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ , ലൂക്കോസ് തലക്കോട്ടൂർ 5 ലക്ഷം രൂപയുടെ ധനസഹായം ആശ്രിതർക്ക് കൈമാറും. നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തും.

പ്രസിഡണ്ട് സി.ടി. ഡെന്നീസ്, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ, ട്രഷറർ ടി.കെ. ജേക്കബ്, യൂത്ത് വിംഗ് പ്രസിഡണ്ട് കെ. രമേഷ്, വനിതാവിംഗ് പ്രസിഡണ്ട് വിജയലക്ഷ്മി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)