കലാനിധിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വിഷു ആഘോഷം

Above Post Pazhidam (working)

ഗുരുവായൂർ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്സ് & കൾച്ചെറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ വിഷു ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Poonthanam

വിഷു കൈനീട്ടം, വിഷു സദ്യ,ശ്രീകൃഷ്ണാമൃതം പുരസ്കാരം ,എവർഗ്രീൻ എക്സലൻസ് പുരസ്കാരം, സിൽവർ ജൂബിലി പുരസ്കാരം,മാധ്യമ പുരസ്കാരസമർപ്പണം, വന്ദേ വൈകുണ്ഠനാദം മ്യൂസിക്കൽ വീഡിയോ ആൽബം, വിഷുപക്ഷികൾ പാടുന്നു കവിതാ സമാഹാരം എന്നിവയുടെ റിലീസിംഗ്, കാവ്യ വേദി, സിനിമ – മിനി സ്ക്രീൻ താരങ്ങളും സംഗീത സംവിധായകരും കലാനിധി പ്രതിഭകളും ചേർന്നവതരിപ്പിക്കുന്ന നാഗധ്വനി ഭജൻസ് എന്നിവ യോടെയാണ് ആഘോഷം .

Vasudev Inn
Rugmani 700-200

ഗുരുവായൂർ കിഴക്കേനട ഭാസുരി ഇൻ ആഡിറ്റോറിയത്തിൽ ഏപ്രിൽ 12 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് വയലാർ രാമവർമ്മയുടെ മകൾ . ഇന്ദുലേഖ വയലാർ ഉദ്ഘാടനം നിർവ്വഹിക്കും .. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ അതിഥിയാകും സംഗീത സംവിധായകൻ മോഹൻ, സിത്താര, കലാമണ്ഡലം ക്ഷേമാവതി, തിരക്കഥാകൃത്ത് പി ആർ നാഥൻ, എ. സി .പി .കെ ജി സുരേഷ്,ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് മുനിസിപ്പൽ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ സംബന്ധിക്കും .

First Paragraph Jitesh panikar (working)


കോഴിക്കോട് ഫ്രീ ബേർഡ്സ് ഗേൾസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങൾക്ക് വിഷു സദ്യയും ഉണ്ടായിരിക്കും കലാനിധി ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ പ്രദീപ് തൃപ്പരപ്പ് ഉണ്ണി ഭാസുരി
ഗുരുവായൂർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .