Post Header (woking) vadesheri

“യുട്ടെഫ് ” കൺവെൻഷൻ നടത്തി.

Above Post Pazhidam (working)

ചാവക്കാട് : യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ
ഐക്യവേദിയായ “യുട്ടെഫ് ” ഗുരുവായൂർ ഏരിയ കൺവെൻഷൻ നടത്തി.
ഡി സി സി തൃശൂർ ജില്ലാ സെക്രട്ടറി
ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം എ സമദ് മുഖ്യ പ്രഭാഷണം നടത്തി.

Arya bhavan inner


കഴിഞ്ഞ 10 വർഷക്കാലമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാർക്ക് ലഭ്യമാവേണ്ട അവകാശങ്ങൾ
ലഭ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാനും 85 + വോട്ടേഴ്സിന്‍റെയും , ഭിന്ന ശേഷി വോട്ടേഴ്സിൻ്റേയും ഹോം വോട്ടിങ്ങിൽ സഹായിക്കാനും തീരുമാനിച്ചു. എൻ ജി ഒ തൃശ്ശൂർ ജില്ലാ സെക്രട്ടറി എം യൂനസ് അധ്യക്ഷത വഹിച്ചു.

Second Paragraph  Sarovaram(working)


യു ഡി എഫ് കൺവീനർ ആർ പി ബഷീർ, വിവിധ സംഘടനാ നേതാക്കളായ കെ കെ ശ്രീകുമാർ, കെ പി സൈമൺ, നജീബ് (കെ പി എസ് ടി എ ) , എം എ സാദിഖ്, മുഹ്സിൻ പാടൂർ, സി അനസ് ബാബു, കെ എ ഷബന (കെ എ ടി എഫ് ), എം എ ജാബിർ, ടി എം മുബാറക്ക്, എ എ സിറാജുദ്ദീൻ ( കെ എസ് ടി യു ), സാലിഹ്, വി സജിത( കെ എച്ച് ടി യു ), അബ്ദുല്ല കൊച്ചിക്കാരൻ, ടി എം ഷൗകത്തലി ( എസ് ഇ യു) എന്നിവർ സംസാരിച്ചു.
എസ് ഇ യു സംസ്ഥാന സെക്രട്ടറിമാരായ ബീരു പി മുഹമ്മദ് സ്വാഗതവും കെ കെ അലി മോൻ നന്ദിയും പറഞ്ഞു.

Third paragraph Saravan bhavan