Post Header (woking) vadesheri

പി ആർ വർക്കിലൂടെ കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കി :ടി വി. ചന്ദ്ര മോഹൻ

Above Post Pazhidam (working)

ഗുരുവായൂർ :പി ആർ വർക്കിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് കോടികൾ ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയ ഇടത് മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ പ്രസ്താവിച്ചു. ഐക്യ ജനാധിപത്യമുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി വി ചന്ദ്രമോഹൻ
സംഘപരിവാറിലെ തീവ്രവാദികളുടെ രീതിയിൽ ആണ് ഗുരുവായൂരിലെ NDA സ്ഥാനാർത്ഥി പ്രസംഗിക്കുന്നത് . എന്ത് വില കൊടുത്തും
UDF നെ തോൽപ്പിക്കുക എന്ന കൂട്ടായ ലക്ഷ്യത്തോടെ പരസ്പര സഹകരണത്തോടെയാണ് LDF ഉം BJP യും ശ്രമിക്കുന്നത്.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി എസ് . സൂരജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി എ ഗോപ പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി സി എച്ച് റഷീദ്, ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, യു ഡി എഫ് നേതാക്കളായ ജലീൽ വലിയകത്ത്, ആർ പി ബഷീർ,അരവിന്ദൻ പല്ലത്ത്, ഗോകുൽ ഗുരുവായൂർ, ആർ വി അബ്ദുൽ റഹിം, നിഖിൽ ജി കൃഷ്ണൻ, കെ.പി എ റഷീദ്, കെ.പി ഉദയൻ, ബാലൻ വാറനാട്ട്, വി കെ സുജിത്ത്, നൗഷാദ് അഹമ്മു, പ്രതീഷ് ഓടാട്ട്, പ്രിയ രാജേന്ദ്രൻ, കെ കെ രൺജിത്ത്, ആർ വി ജലീൽ എന്നിവർ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ടി എൻ മുരളി, മോഹൻദാസ് ചേലനാട്, ശശി വാറനാട്ട് (രക്ഷാധികാരികൾ) സി എസ് സൂരജ് (ചെയർമാൻ) ആർ വി ജലീൽ (ജനറൽ കൺവീനർ) പ്രതീഷ് ഓടാട്ട് (ട്രഷറർ) കെ കെ രൺജിത്ത് (പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ) പി ആർ പ്രകാശൻ (കൺവീനർ പബ്ലിസിറ്റി കമ്മറ്റി) പ്രിയ രാജേന്ദ്രൻ (വനിത വിഭാഗം ചെയർമാൻ) ഷൈലജ ദേവൻ (കൺവീനർ വനിത വിഭാഗം) ബാലൻ വാറനാട്ട് ( മീഡിയ സെൽ) വി എസ് നവനീത് (സോഷ്യൽ മീഡിയ) ശശി വല്ലാശ്ശേരി (ഓഫീസ് മാനേജർ) എന്നിവരെ തെരഞ്ഞെടുത്തു