വടക്കേക്കാട് വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 67.5 കിലോ

Above Post Pazhidam (working)

ഗുരുവായൂർ :വടക്കേക്കാട് വൻ കഞ്ചാവ് വേട്ട. ദോസ്ത് ഗുഡ്സ് വാഹനത്തിലെ രഹസ്യ അറയിൽ കൊണ്ടുപോവുകയായിരുന്ന 67.429 കിലോ കഞ്ചാവ് വടക്കേകാട് പോലീസ് പിടികൂടി.കോട്ടയം തേലകം സ്വദേശി മങ്കിലേറ്റു വീട്ടിൽ ലിന്റോ ജോസഫ്(39)ആണ് പിടിയിലായത്. പുന്നയൂർക്കുളം കുമാരൻപടി റെഡ്ഡ് ഹൗസ് പരിസരത്ത് വെച്ചായിരുന്നു സംഭവം.കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നുള്ള ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ലഹരി വിരുദ്ധ സക്വാഡും പൊലീസും നടത്തിവരികയായിരുന്ന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

Poonthanam
Rugmani 700-200

സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിന്റെ ഡ്രൈവറുടെ ക്യാബിനോട് ചേർന്ന് തകിടിൽ സ്ക്രൂ ചെയ്ത പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.ഒഡീസയിൽ നിന്ന് എറണാംകുളം കേന്ദ്രീകരിച്ച്‌ വിൽപ്പനക്കായി എത്തിച്ചുകൊടുക്കുന്ന ആളാണ് ലിൻ്റോയെന്ന് വ്യക്തമായിട്ടുണ്ട്.

Vasudev Inn

പ്രതിക്ക് കടുത്തുരുത്തി,പീച്ചി,ബേക്കൽ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും പീച്ചി സ്റ്റേഷനിൽ ലഹരികടത്തുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന പ്രതിയാണെന്നും പോലീസ് പറഞ്ഞു.എസ്ഐ മൻസൂറിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ഷിജു,സുരേഷ് കുമാർ,സിപിഒമാരായ റോഷൻ,പ്രദീപ്,റെജിൽ,സന്ദീപ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.