നാവിനെ സൂക്ഷിക്കലാണ് പാപമോക്ഷത്തിന്റെ ഉദാത്തമായ വഴി.

Above Post Pazhidam (working)

ചാവക്കാട് :നാവിനെ സൂക്ഷിക്കലാണ് പാപമോക്ഷത്തിന്റെ ഉദാത്തമായ വഴി.
നാവിലൂടെയുള്ള എല്ലാ അരുതായ്മകളും ഉപേക്ഷിച്ചു ഹൃദയം കൊണ്ട് അള്ളാഹുവിലേക് അടുത്താൽ മാത്രമേ അള്ളാഹു ഒരാളെ സ്വീകരിക്കുള്ളൂ.

Poonthanam
Rugmani 700-200


അല്ലാഹുവുമായി ബന്ധപ്പെട്ട ദോഷങ്ങൾ അള്ളാഹു വളരെ എളുപ്പത്തിൽ പൊറുത്തു തരുമ്പോൾ മനുഷ്യരുമായി ബന്ധപ്പെട്ട പാപങ്ങൾ പൊറുക്കപ്പെടാതെ അവിടെ ബാക്കിയാവുന്നു. ഖുർആൻ സ്റ്റഡി സെന്റർ റംസാൻ പ്രഭാഷണ പരമ്പര സമാപനം മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് ഇബ്രാഹിം ഖലീൽ ഹുദവി പറഞ്ഞു.

Vasudev Inn

സയ്യിദ് ഫക്രുദീൻ പൂക്കോയ തങ്ങൾ(മാനു തങ്ങൾ)പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. ടി. കെ. അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു. ശിഹാബ് ബഖവി കാങ്കോൽ, ഹാഫിസ് ഫാരിസ് മമ്നൂൻ ഫൈസി,റാഷിദ്‌ ബഖവി,വി. എം. സാഹിദ്, അബൂബക്കർ നുജൂമി, ബിലാൽ വാഫി, അസ്ഹർ വാഫി, ഷാഫി വാഫി, സലാം മുസ്‌ലിയാർ, ജലീൽ മുസ്‌ലിയാർ പ്രസംഗിച്ചു