Post Header (woking) vadesheri

ഇ സലാഹുദ്ധീന് ജനു ഗുരുവായൂർ പുരസ്‌കാരം.

Above Post Pazhidam (working)

ഗുരുവായൂര്‍: മാതൃഭൂമി ഗുരുവായൂര്‍ ലേഖകനായിരുന്ന ജനു ഗുരുവായൂരിന്റെ സ്മരണക്കായി ഗുരുവായൂര്‍ പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മാതൃഭൂമി റിട്ട.സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഇ.സലാഹുദ്ദീനെ തിരഞ്ഞെടുത്തു. 10,001 രൂപയും എളവള്ളി നന്ദന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം.

രാധാകൃഷ്ണന്‍ കാക്കശ്ശേരി, പി.ഐ.സൈമണ്‍,ആര്‍.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ജനു ഗുരുവായൂരിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.