ഫിഷറീസ് ടെക്നിക്കൽ സ്കൂൾ അപ്ഗ്രഡേഷൻ നിർമാണോത്ഘാടനം.

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിന്‍റെ  അപ്ഗ്രഡേഷന്‍ പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് ഗവ.റിജീയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഒന്നാംഘട്ട അപ്പ്ഗ്രഡേഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. 2.63 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. നിര്‍മ്മാണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.

Poonthanam

ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൌകര്യമുള്ള അപൂര്‍വ്വം റെഡിഡന്‍ഷ്യല്‍ സ്ക്കൂളുകളില്‍ ഒന്നാണ് ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂള്‍.

Vasudev Inn
Rugmani 700-200

അപ്പ് ഗ്രഡേഷന്‍റെ ഭാഗമായി 1 കോടി രൂപക്ക് പുതിയ ക്ലാസ്സ് മുറികള്‍ 1.2 കോടി രൂപക്ക് ഹോസ്റ്റല്‍ ബില്‍ഡിംഗ് , മെസ് ഹാള്‍, ഓഫീസ് കെട്ടിടം, ലൈബ്രറി, ലാബ് തുടങ്ങിയവയുടെ നവീകരണം, 40 ലക്ഷം രൂപക്ക് ചുറ്റുമതില്‍, ഇലക്ട്രിക്ക്, ഇലക്ട്രോണിക് പ്രവര്‍ത്തികള്‍ എന്നിവയാണ് ഒന്നാംഘട്ട അപ്പ്ഗ്രഡേഷന്‍ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

. ഉദ്ഘാടന പരിപാടിയില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, വൈസ്ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ യതീന്ദ്രദാസ്, കെ.എച്ച് സലാം, ലിഷ മത്രംകോട്, കെ.പി രഞ്ജിത്ത് കുമാര്‍ നഗരസഭ കൌണ്‍സിലര്‍ ഷീജ പ്രശാന്ത്, സി.എ ഗോപ പ്രതാപന്‍ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. സീമ സി, ഹെഡ്മിസ്ട്രസ്സ് ഷിജ , ജനപ്രതിനിധികള്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)