തൃശൂരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം.

Above Post Pazhidam (working)

തൃശൂർ : തൃശരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം. അശ്വിനി ഹോസ്പിറ്റലിലെ ഡോക്ടർ വി. സി. ശ്രീലക്ഷ്മിക്കാണ് 133 ആം റാങ്ക് ലഭിച്ചത്. രണ്ടാം ശ്രമത്തിലാണ് ശ്രീലക്ഷ്മി ഐ എ എസ് സ്വന്തമാക്കിയത്. നിലവിൽ അശ്വിനി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയാണ് ശ്രീ ലക്ഷ്മി

Poonthanam
Rugmani 700-200

. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ശ്രീലക്ഷ്മി ഡോക്ടർ ആയി ചുമതലയേറ്റത്. തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസവും തൃശ്ശൂരിൽ തന്നെയായിരുന്നു. സെക്രഡ്ഹാർട്ട് കോൺവെന്റിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുമാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

Vasudev Inn

പിഡബ്ല്യുഡി ഓവർസിയർ ആയിരുന്ന അച്ഛൻ ചന്ദ്രൻറെ സ്വപ്നമാണ് ലക്ഷ്മി പൂർത്തിയാക്കിയത്. നേരത്തേ കോവിഡ് ബാധിതനായി അച്ഛൻ മരണപ്പെട്ടിരുന്നു. ചേട്ടൻ നിതിൻ, തിരൂർ എം ഇ എസ് എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസറാണ്. ചേച്ചി നീതു പോസ്റ്റ് മാസ്റ്ററാണ്. സുരജയാണ് അമ്മ.