Post Header (woking) vadesheri

അഡ്വ.എഡ്വിന ബെന്നിക്ക്, സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം.

Above Post Pazhidam (working)

തൃശൂർ : നിയമവഴികളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന അഡ്വ. എഡ്വിന ബെന്നിക്ക് സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും പ്രസവാനുകുല്യം നൽകുവാൻ നാഷണൽ ലീഗൽ സർവ്വീസ് അഥോറിറ്റി – നാൽസ- ഉത്തരവിട്ടത്

. റെയിൽവേ വെയ്റ്റിങ്ങ് റൂമിൽ വിശ്രമിച്ച വയോധികയായ ചന്ദ്രമതിയമ്മക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ചാർജ് ചെയ്ത കേസിൽ നീതി ലഭ്യമാക്കിയത് എഡ്വിന ബെന്നിയുടെ നിസ്വാർത്ഥമായ സേവനമാണ്. എഡ്വിന മികച്ച പ്രഭാഷകയും അവതാരകയും യു ട്യൂബറുമാകുന്നു. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എഡ്വിന ബെന്നി കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറുമാകുന്നു.

വനിതാ ദിനമായ മാർച്ച് 8 ന് കാലത്തു് 10.30ന് തൃശൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് തൃശൂർ സാംസ്കാരിക അക്കാദമി സംഘടിപ്പിക്കുന്ന ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അഡ്വ.എഡ്വിന ബെന്നിക്ക് പുരസ്കാരം നൽകി ആദരിക്കും.