
ഗുരുവായൂർ മേൽ പാലത്തിലെ ലൈറ്റുകൾ അണഞ്ഞിട്ട് കാലമേറെ യായി

ഗുരുവായൂർ : റെയിൽവെമേൽപ്പാല മുകളിലുള്ള തെരുവു വിളക്കുകൾ കണ്ണടച്ച് കാലങ്ങളോളമായി നിരന്തരമായിഇടവിട്ട് സ്ഥിരമായി ലൈററുകൾ കത്താറില്ല. മുറവിളികൾ ഉയർന്നാൽ കത്താറുണ്ട്. എന്നാൽ ഇപ്പോൾ ദിവസങ്ങളോളമായി കത്താതെവെളിച്ചമില്ലാതായിട്ട് തുടരുകയാണ്.: ഗുരുവായൂർ ക്ഷേത്രത്തിലെഉത്സവവുമായി ബന്ധപ്പെട്ട് പകർച്ച വാങ്ങുവാനും , പഴുക്കാമണ്ഡപ തൊഴാനുമറ്റുമായിരാത്രിയിൽ തദ്ദേശവാസികളായവരുടെ തിരക്ക് ഈ വഴി ക്രമാതീതവുമാണ്. ഇതിന് പുറമെ ക്ഷേത്ര ദർശനത്തിനെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പുഷ്പോത്സവo തുടങ്ങി. മികച്ച സ്റ്റേജ് കലാപരിപാടികൾ,ഉത്സവവുമായി ഗുരുവായൂർ ക്ഷേത്ര നടയും, പരിസരങ്ങളും അലങ്കരിച്ചതും, പല വിധ നിശ്ചല ദൃശ്യങ്ങളുംമറ്റുമായികമനീയമാക്കിയതും തുടങ്ങീ നട കാണുന്നതിനായും കുട്ടികളും, കുടുംബങ്ങളുമായി ഓരോ ദിനവും തിരക്ക് കൂടുകയും ചെയ്യും. എല്ലായിടങ്ങളും പ്രകാശ ശോഭ പകരാനായിവലിയ സജ്ജീകരണമൊരുക്കുമ്പോൾ വന്നെതുന്ന പ്രവേശന പാതയിൽ മേൽപ്പാലത്തിൽ ലൈററുകൾ കത്താത്ത ദുരവസ്ഥയുമാണ്. മിക്കപ്പോഴും ഇരുചക്ര വാഹന (സൈക്കിൾ ഉൾപ്പടെ) യാത്രക്കാർ അപകടത്തിൽപ്പെടാറു മുണ്ട്. ഉത്സവ അവസാന ദിനങ്ങളിലൊക്കെ തിരക്കോട് തിരക്കായി മാറും. വിഷയ പ്രാധാന്യം ഉൾകൊണ്ട്അധികാരികൾ ഉടൻ (ഉത്സവ വേളയിൽ )തന്നെമേൽപ്പാല ലൈററുകൾ പ്രകാശിപ്പിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന്ഗു രുവായൂർ ഗാന്ധി ദർശനവേദി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ്പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ചന്ദ്രശേഖരൻതിരുവെങ്കിടം, സി. ചന്ദ്രൻ , ടി. ഷൺമുഖൻ,സുബ്രമണ്യൻ ഇരിങ്ങപ്പുറം, എം.പ്രേംകുമാർ , ഇ.ജയപ്രകാശ്, പി.ശ്രീനാരായണൻ , കെ.ശ്രീദേവി, സിന്റോ ഗുരുവായൂർ എന്നിവർ സംസാരിച്ചു.

