Post Header (woking) vadesheri

ഗുരുവായൂരിൽ അമൂല്യ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്ര ശ്രീകോവിൽ പുറം ചുമരിൽ പതിച്ചിരുന്നപഴയ ആലില കണ്ണൻ്റെ ചുമർചിത്രം കാണാനാഗ്രഹമുണ്ടോ?എങ്കിൽ ക്ഷേത്രം കിഴക്കേ നടയിലെ ചുമർ ചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂർ
ക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമർ ചിത്രങ്ങളുടെ ശേഖരം ഇവിടെ ഭക്തരെ കാത്തിരിക്കുന്നു.

First Paragraph Jitesh panikar (working)

ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്വം നടത്തുന്ന ആനച്ചമയ , ഉത്സവ ഫോട്ടോ പ്രദർശനത്തിലാണ് ഈ അപൂർവ്വ ചിത്രങ്ങൾ . കൂടാതെ ക്ഷേത്രോത്സവത്തിൻ്റെ വിവിധ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.

ചുമർചിത്ര പഠന കേന്ദ്രം ആർട് ഗാലറിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി.കെ. വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം സി മനോജ് , അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺ കുമാർ എന്നിവർ സന്നിഹിതരായി