Post Header (woking) vadesheri

മണത്തല വിശ്വനാഥ ക്ഷേത്രോത്സവം വർണാഭ മായി

Above Post Pazhidam (working)

ചാവക്കാട്:  ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം വർണാ ഭ മായി .ക്ഷേത്രത്തിൽ രാവിലെ 4 മണിക്ക് പള്ളിയുണർത്തലിന് ശേഷം ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് നിർമ്മാല്യ ദർശനം,ഗണപതിഹോമം,അഭിഷേകം,ഉഷപൂജ,കാഴ്ച്ച ശീവേലി,കലശാഭിഷേകം മറ്റും വിശേഷാൽ പൂജകൾ തുടങ്ങിയ താന്ത്രിക കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി  സി.കെ.നാരായണൻകുട്ടി ശാന്തി,മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

Arya bhavan inner

വൈകീട്ട് മൂന്നിന് ശ്രീശങ്കരപുരം പ്രകാശന്‍മാരാരും സംഘവും നയിച്ച പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.വിവിധ കരകളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങൾ വൈകീട്ട് 8-ന് ക്ഷേത്രത്തിലെത്തി.വിവിധ വാദ്യമേളങ്ങള്‍,നാടൻ കലാരൂപങ്ങൾ,വർണ്ണ കാവടികള്‍ എന്നിവ എഴുന്നളളിപ്പുകള്‍ക്ക് അകമ്പടിയായി.രാത്രി 8 മണിക്ക് കൂട്ടിയെഴുന്നെള്ളിപ്പ് ആരംഭിച്ചു.

Second Paragraph  Sarovaram(working)

കൂട്ടിയെഴുന്നെള്ളിപ്പില്‍ കേരളത്തിലെ തലപൊക്കത്തിൽ പ്രധാനികളായ ഗജവീരൻമാർ ഉൾപ്പെടെ 22 കൊമ്പന്മാർ അണിനിരന്നു.ഗജവീരന്‍ തിരുവേഗപുരം ശങ്കരനാരായണൻ തിടമ്പേറ്റി.കൂട്ടിയെഴുന്നള്ളിപ്പിനോടൊപ്പം തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂര്‍ ശശിമാരാരും നയിച്ച 101 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന അരയാല്‍ത്തറമേളം നടന്നു.തുടർന്ന് വർണ്ണമഴ ഉണ്ടായി.

Third paragraph Saravan bhavan

രാത്രി പത്തരയോടെ ആറാട്ടും,കൊടിയിറക്കവും നടന്നതോടെ പത്ത് ദിവസമായി നടന്നുവന്നിരുന്ന ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍,സെക്രട്ടറി കെ.ആര്‍.രമേഷ്,ട്രഷറർ എ.എ.ജയകുമാര്‍,വൈസ് പ്രസിഡന്റുമാരായ എന്‍.ജി.പ്രവീണ്‍കുമാര്‍,വാക്കയിൽ മുരളിധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്.അനില്‍കുമാർ,കെ.കെ.സതീന്ദ്രൻ,

First Paragraph Jitesh panikar (working)

എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റൂർരാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ്,ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ നെടിയേടത്ത് രത്‌നാകരൻ,കണ്‍വീനര്‍ സുനിൽ പനയ്ക്കൽ,ജോയിന്റ് കൺവീനർമാരായ രാജൻ പനയ്ക്കൽ,എൻ.കെ.പുഷ്പദാസ് തുടങ്ങിയവർ നേതൃത്വം നൽകി.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.