Post Header (woking) vadesheri

പോക്സോ കേസിൽ യുവാവിന് 41വർഷം തടവ്

Above Post Pazhidam (working)

ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

Arya bhavan inner

വാടാനപ്പള്ളി നടുവിൽക്കര പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കവീട്ടിൽ അബ്ദുൽ സലാം മകൻ ഫസലി(26)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 41വർഷം കഠിന തടവിനും 1,60,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം.

Second Paragraph  Sarovaram(working)

2023 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ഫോണിലൂടെ ഇൻസ്റ്റാഗ്രാം മുഖേന മെസ്സേജ്കൾ അയച്ചും,പിൻതുടർന്ന് സ്നേഹം നടിച്ച്‌ പ്രലോഭപ്പിച്ച്‌ പല ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗിക പീഡനം നടത്തിയെന്നതാണ് പ്രോസിക്യൂഷൻ കേസ്.

Third paragraph Saravan bhavan

വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലെ എസ്‌ സിപിഒ ഷനിതാ ചന്ദ്രൻകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ കെ.അജിത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.തുടർന്ന് ഇൻസ്‌പെക്ടർമാരായ എം.എ.എസ്.സാബുജി,ബി.എസ്.ബിനു എന്നിവർ കേസിന്റെ തുടർന്നുള്ള അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.എഎസ്ഐ പി.എസ്.സുജിത് കുമാർ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.

First Paragraph Jitesh panikar (working)

പ്രോസിക്യൂഷന് വേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ ജിഎസ്‌ സിപിഒ 6185 എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.