Post Header (woking) vadesheri

ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി നിറവിൽ

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം വാദ്യകലാ വിദ്യാലയം അരനൂറ്റാണ്ടിൻ്റെ നിറവിൽ . സുവർണ ജൂബിലി ആഘോഷം ഫെബ്രുവരി 26 ന് സമുചിതമായി ആലോഷിക്കും. വിളംബര ഘോഷയാത്ര നാളെ വൈകിട്ട് 5ന് മഞ്ജുളാൽത്തറയിൽ നിന്ന് കിഴക്കേ നടയിലേക്ക് പുറപ്പെടും.
ക്ഷേത്രവാദ്യങ്ങൾ ചിട്ടയായി പരിശീലിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1976 ലാണ് വാദ്യകലാ വിദ്യാലയം സ്ഥാപിക്കുന്നത്. ഗുരുകുല സമ്പ്രദായത്തിൽ ,1976-ൽ പുന്നത്തൂർ കോട്ടയിൽ ആണ് ഗുരുവായൂർ ദേവസം ക്ഷേത്രകലാവാദ്യ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ചെണ്ട, കൊമ്പ്, കുറുംകുഴൽ എന്നിവയായിരുന്നു പരിശീലനം. തിരുവേഗപ്പുറ രാമപൊതുവാൾ, മാച്ചാട് അപ്പുനായർ, പൂഴിക്കുന്നത്ത് ഗോപാലൻനായർ തുടങ്ങിയ പ്രമുഖർ ആദ്യകാല അധ്യാപകരായിരുന്നു. നിരവധി പ്രഗൽഭ കലാകാരന്മാർ ഈ സ്ഥാപനത്തിൽ നിന്ന് ഉയർന്നു വന്നു.

First Paragraph Jitesh panikar (working)

1983-ൽ പഞ്ചവാദ്യ വിഭാഗവും 1985-ൽ അഷ്ടപദി കോഴ്സ് ആരംഭിക്കുകയും ചെയ്തു. 1986-ൽ വിദ്യാലയം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. 1996-ൽ നാഗസ്വരം, തവിൽ എന്നീ വിഭാഗങ്ങളും തുടങ്ങി..

കാലാനുസൃതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് 2022-ൽ ഭരണസമിതി പുതിയ കെട്ടിടം അനുവദിച്ചു. നിലവിലെ കെട്ടിടം വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തിനായി മാറ്റി. സ്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്തു നിരവധി വിദ്യാർത്ഥികൾ പല തവണ “A” ഗ്രേഡ് നേടിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ വിവിധ കാലയളവിലുള്ള കോഴ്സുകൾ ഉണ്ടായിരുന്നതിനെ 3 വർഷ കോഴ്സുകളായി ഏകീകരിച്ചു. പിന്നീട് പുതിയ സിലബസ് രൂപീകരിച്ച് 3 വർഷ കോഴ്സ് 4 വർഷമാക്കി ഈ വർഷം മുതൽ അത് നടപ്പിലാക്കി.
വിദ്യാർത്ഥികൾക്ക് ദേവസ്വം ചെലവിൽ ഭക്ഷണവും സ്റ്റൈപ്പൻഡും നൽകി വരുന്നു.. മാസം1000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നുണ്ട്.കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉപകരണവും നൽകി വരുന്നു. വിദ്യാർത്ഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കി.. വിദ്യാർത്ഥി-അധ്യാപക അനുപാതം 1:10 ആയി ക്രമീകരിച്ചു.

2022-ൽ ലൈബ്രറി ആരംഭിക്കുകയും നിരവധി കലാസംബന്ധമായ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തുവരുന്നു നിലവിൽ 8 വിഭാഗങ്ങളിലായി 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവൃത്തി പരിചയം ലഭിക്കുന്നതിനായി ദേവസ്വം നിയന്ത്രണത്തിൽ പുറം പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ അംഗീകാരത്തോടെ ഗുരുവായൂർ ദേവസ്വം വേദിക് റിസർച്ച് & കൾച്ചറൽ സെന്റർ 2024 ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും ഗവേഷണത്തിനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്.

49 വർഷത്തെ പ്രവർത്തനത്തിനിടെ നിരവധി ഉന്നത കലാകാരന്മാരെ സൃഷ്ടിക്കാൻ സാധിച്ചത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹവും ദേവസ്വം ഭരണസമിതിയുടെ പിന്തുണയും കൊണ്ടാണെന്ന് ഈ അവസരത്തിൽ സ്മരിക്കുന്നു.,

നിലവിൽ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, അഷ്ടപദി, നാഗസ്വരം, തവിൽ എന്നീ 8 വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്.