Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം: വൈദ്യുത ദീപാലങ്കാര സുരക്ഷാ യോഗം ഫെബ്രുവരി 19ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള
വൈദ്യുത ദീപാലങ്കാര മത്സരത്തിൻ്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്ന യോഗം ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേരും. ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിലാണ് യോഗം.

First Paragraph Jitesh panikar (working)


വെദ്യുതാലങ്കാര മത്സരങ്ങൾ കുറ്റമറ്റ നിലയിലും അപകടരഹിതമായും നടത്തുന്നതിന് ഭക്തജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ദേവസ്വം അഭ്യർത്ഥിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അപേക്ഷ ഫോറം 19/02/2026 മുതൽ ദേവസ്വം വൈദ്യുതി വിഭാഗത്തിൽ നിന്നും ലഭ്യമാകുന്നതാണ്. അവ പൂരിപ്പിച്ച് 28/02/2026-ന് തിരികെ നൽകണം.