Post Header (woking) vadesheri

എൽ എഫ് കോളേജിൽ കരിയർ ലോഞ്ച്.

Above Post Pazhidam (working)

ഗുരുവായൂർ:  ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ കരിയർ ലോഞ്ച് 2026 സംഘടിപ്പിച്ചു. “പഠനത്തോടൊപ്പം തന്നെ തൊഴിൽ” എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ഷെക്കെയ്ന ടിവി, ടെക് മഹീന്ദ്ര, എസ് ബി ഐ ലൈഫ്, എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങി 22 പ്രമുഖ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു.

വിവിധ തൊഴിൽ അവസരങ്ങളിലേക്ക് നടത്തിയ റിക്രൂട്ട്മെൻറിൽ 605 വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഇവരിൽ 248 പേർക്ക് തൊഴിൽ വാഗ്ദാനം ലഭിച്ചു. പഠനം കഴിഞ്ഞ് ഇറങ്ങുന്നതോടെ തൊഴിൽ മേഖലയിലേക്ക് കയറുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ലിറ്റിൽ ഫ്ലവർ കോളേജ് തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാർത്ഥിനികൾ പഠനം കഴിഞ്ഞ് ഇറങ്ങുമ്പോൾ തൊഴിലിലേക്ക് പ്രവേശിക്കുക എന്നത് കോളേജിൻ്റെ സ്വപ്നമാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ ജെന്നി തെരേസ് അഭിപ്രായപ്പെട്ടു. .
കോളേജ് പ്ലേയ്സ്മെൻ്റ് ഓഫീസർ  സി എഫ് ലിൻസണും കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ ഡോക്ടർ തനൂജ മാത്യുവും, നേതൃത്വം നൽകി.