Post Header (woking) vadesheri

ദേവസ്വം വൈദിക- സാംസ്കാരിക കേന്ദ്രത്തിൽ പൂജാ പഠന കോഴ്‌സ്

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠനം  തുടങ്ങുന്നു. പൂജാ പഠന ത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃതസർട്ടിഫി ക്കറ്റ് ലഭിക്കും.

First Paragraph Jitesh panikar (working)


സൂക്തമുക്താവലി പൂജാപഠന ക്ലാസ്
ഏപ്രിൽ മാസത്തിൽ ആരംഭിക്കും.
പാഠ്യവിഷയങ്ങൾ ചുവടെ ചേർക്കുന്നു.
വിഷ്ണുപൂജ, ഗണപതിഹോമം,
ഭഗവത് സേവ
മുതലായ പൂജകൾ
മന്ത്രാർത്ഥം ഗ്രഹിച്ച്
ആചരിക്കുവാനുള്ള
പരിജ്ഞാനം കോഴ്സിലൂടെ ആർജ്ജിക്കാനാകും. കൂടാതെ
ഭാഗ്യസൂക്തം സംവാദസൂക്തം
പുരുഷസൂക്തം
ശ്രീരുദ്രം ചമകം
മുതലായ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കുന്നു.


യജ്ഞോപവീതനിർമാണവിധി മുതലായ അനുബന്ധവിഷയങ്ങളും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘

3 മാസമാണ് കോഴ്സ് കാലാവധി.
2 മണിക്കൂർ വീതം.
ആഴ്‌ചയിൽ 3 ദിവസം ക്ലാസുണ്ടാകും.
കോഴ്സിൽ ചേരാനുള്ള പ്രായപരിധി – 12 വയസ്സ് മുതൽ 55 വയസ്സ് വരെയാണ്.ഫീസ് – 1500 /- രൂപ.

വിശദ വിവരങ്ങൾക്ക് :

9544890441 –

അരുൺ എം. എൻ.

8281882737 –

ഡോ. ഗീതു എസ്. നാഥ്