Post Header (woking) vadesheri

രാഷ്ട്രപിതാവിനെ കോൺഗ്രസ്‌ അനുസ്മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് :  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ   രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ വി സത്താർ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Jitesh panikar (working)

യു. ഡി എഫ് നിയോജക മണ്ഡലം കൺവീനർ ഷാനവാസ് തിരുവത്ര , ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് കെ. പി എ റഷീദ്, ഗുരുവായൂർ നഗരസഭ കൗൺസിലർ ബിന്ദു നാരായണൻ, നേതാക്കളായ കെ നവാസ്,കെ. പി ഉദയൻ, നൗഷാദ് തെക്കുംപുറം, എം എസ് ശിവദാസ് , ശിവൻ പാലിയത്ത്, ടി കെ ഗോപാലകൃഷ്ണൻ, ടി വി കൃഷ്ണദാസ്, അക്ബർ ചേറ്റുവ, കെ കെ വേദു രാജ്, അഡ്വ തേർളി അശോകൻ, കെ.വി ലാജുദീൻ, പി എ നാസർ, സന്ദീപ് പുന്ന, വി.കെ ജയരാജ്, ജ്യോതി ശങ്കർ കൂടത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഹിംസാ സന്ദേശ സദസ്സ് സംഘടിപ്പിച്ചു. കിഴക്കെനടഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിആരംഭം കുറിച്ച സദസ്സ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്. ബഷീർ പൂക്കോട് ഉൽഘാടനം ചെയ്തു.

കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.കൗൺസിലർമാരായ ബിന്ദു നാരായണൻ , പ്രിയാ രാജേന്ദ്രൻ ,വി.കെ മഹിജ. നേതാക്കളായ കെ.പി.ഉദയൻ , ബാലൻ വാറണാട്ട്, ടി.എൻ മുരളി, ടി.കെ.ഗോപാലകൃഷ്ണൻ , പ്രദീഷ് ഓടാട്ട്, ശിവൻ പാലിയത്ത്,കെ.പി.എ റഷീദ്, മോഹൻദാസ് ചേലനാട്ട്, ശശി വല്ലാശ്ശേരി, സി. അനിൽകുമാർ , ശശി പട്ടത്താക്കിൽ, വി.കെ.ജയരാജ്, ഒ.പി. ജോൺസൺ, ജവഹർ മുഹമ്മദുണ്ണി , അഡ്വ.പി.സി.തോമാസ് എന്നിവർ സംസാരിച്ചു. ദേശരക്ഷാ പ്രതിജ്ഞയുമെടുത്തു