Post Header (woking) vadesheri

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് മേഖല സമ്മേളനം.

Above Post Pazhidam (working)

ഗുരുവായൂർ : വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടന മാറ്റങ്ങൾക്കൊപ്പം കേരളവിഷനും മുന്നേറ്റത്തിന് തയ്യാറെടുക്കയാണെന് കെ.സി.സി.എൽ. ചെയർമാൻ കെ. ഗോവിന്ദൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Jitesh panikar (working)

രാജ്യത്തെ ഇന്റർനെറ്റ് വിനിമയ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു നൽകുവാൻ വിതരണ ശ്ര്യഘലയിലും സാങ്കേതിക വിദ്യയിലും അടിമുടി മാറ്റം വരുത്തും. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേബിൾ ടിവി മേഖല വലിയ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. വരും ദശകങ്ങളിലെ സാങ്കേതിക മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.

അടുത്ത 30 വർഷത്തെ വികസന സാധ്യതകൾ ലക്ഷ്യമിട്ടാണ് നിലവിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭ ഫെസിലിറ്റേഷൻ സെന്ററിൽ മേഖല പ്രസിഡന്റ് ആർ.എച്ച്. ഹാരിസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് ഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി ഹംസ ഷെമീം അനുശോചന പ്രമേയം അവതരിപ്പിച്ചു.

മേഖല സെക്രട്ടറി കെ.സി. ജെയിംസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ.ജെ. അജോ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എം.കെ. സമദ് ഓഡിറ്റ് റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.ഡി. സുഭാഷ്, കെ.സി.സി.എൽ. ഡയറക്ടർ വി.പി. ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എ. ബൈജു, പി.എം. നാസർ, മേഖല വൈസ് പ്രസിഡന്റ് ടി.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.