
മെട്രോ കളർ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന ദാനം 26ന്

ഗുരുവായൂർ : ഗുരുവായുർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ജനുവരി 26 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് മെട്രോ ഹാളിൽ വെച്ച് നടത്തും

പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് ചാവക്കാട് മുനി.ചെയർമാൻ എ എച്ച് അക്ബർ ഉൽഘാടനം ചെയ്യും.
ശിവജി ഗുരുവായൂർ, എൽ എഫ് കോളജ് പ്രിൻസിപ്പാൾ സി.ഡോ. ജെന്നി തെരസ് , ജെയ്സൺ ഗുരുവായൂർ, വിലാസ് പാട്ടീൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും
മത്സരത്തിൽ പങ്കെടുത്ത 3400 കുട്ടികളിൽ നിന്നും വിജയികളായ225 വിദ്യാർത്ഥികൾക്ക്
സമ്മാനം നൽകും
ചിത്ര പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടി വി ചൈതിക് ന് പ്രത്യേക സമ്മാനവും നൽകും.
കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച
അമൽ ഇംഗ്ലീഷ് സ്കൂളിനും
അൻസാർ ഇംഗ്ലീഷ് സ്കൂളിനും
പ്രത്യേകം സമ്മാനങ്ങളും നൽകും
.
വാർത്ത സമ്മേളനത്തിൽ കെ ആർ ചന്ദ്രൻ ,ഗിരീഷ് ഗീവർ, ബാബു വർഗീസ്, ജോബി വാഴപ്പള്ളി, സുരേന്ദൻ എം ആർ , അജിത രഘുനാഥ്,വാസുദേവൻ ടി ഡി എന്നിവർ പങ്കെടുത്തു.

