Post Header (woking) vadesheri

കണ്ണന് വഴിപാടായി കനക കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. ഇന്നു ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ പത്നി സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.

Ambiswami restaurant

ചടങ്ങിൽ അജയകുമാറിൻ്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി എസ് ഒ മോഹൻകുമാർ എന്നിവരും സന്നിഹിതരായി. വിശേഷ ദിവസങ്ങളിൽ ഭഗവാന് ചാർത്തുവാൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്.പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം( 21.75 പവൻ (തൂക്കം വരുന്നതാണ് കിരീടം. സമർപ്പണത്തിന് രശീതി നൽകിയിട്ടുണ്ട്.

വഴിപാട് സമർപ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.

Second Paragraph  Rugmini (working)