Post Header (woking) vadesheri

ദർശന ക്രമീകരണങ്ങളിൽ പാളിച്ച, ക്ഷേത്ര നടയിൽ ഭക്തരുടെ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ: പുതു വർഷ പുലരിയിൽ ക്ഷേത്രത്തിലെ ദർശന ക്രമീകരണങ്ങളിൽ ഉണ്ടായ പാളിച്ച യെ തുടർന്ന് കിഴക്കേ നടപ്പന്തലിൽ വൻ ഭക്തജന പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി പത്ത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന ഭക്തരെ ദർശനത്തിന് അനുവദിക്കാതെ, നെയ് വിളക്ക് ശീട്ടാക്കിയ  നൂറുകണക്കിന് പേരെ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

Ambiswami restaurant

ഇന്ന് രാവിലെ ആറുമണിയോടെ ക്ഷമ നശിച്ച ഭക്തർ നടപ്പന്തലിലേക്ക് സ്ഥാപിച്ചിരുന്ന ബാരിക്കേടുകളും ചങ്ങലകളും തകർത്തു തുടർന്ന് നടപ്പന്തലിൽ ഒരുമിച്ചു കൂടിയ ഭക്തൻ നാമജപം നടത്തി ദേവസ്വം അധികൃതരുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചു.

ക്യൂ നിൽക്കുന്ന ഭക്തരെ അകത്തേക്ക് പ്രവേശിപ്പിച്ചതിന് ശേഷം മാത്രമേ സ്പെഷ്യൽ പാസ്സ് വഴിയുള്ള പ്രവേശനം ആരംഭിക്കാവു എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)